ഗുവാഹത്തി: അസമിലെ ദിബ്രുഗഡില്‍ നിന്നും അരുണാചലിലേക്ക് പോയ ഹെലിക്കോപ്റ്റര്‍ കാണാതായി. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ മൂന്ന് പേരുമായി പറന്ന ഹെലിക്കോപ്റ്ററാണ് കാണാതായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള പവന് ഹാന്‍സ് കമ്പനിയുടെ ഹെലിക്കോപ്റ്ററാണിത്.
പതിനൊന്ന് മണിക്കാണ് ഹെലിക്കോപ്റ്റര്‍ ദിബ്രുഗഡില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ പിന്നീട് ഹെലിക്കോപ്റ്ററിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. പൈലറ്റുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് പവന് ഹാന്‍സ് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post