ഈ വർഷം അവസാനം അവസാനത്തോടെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) ഉച്ചകോടിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പങ്കെടുത്തേക്കില്ല.ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ അന്തരീക്ഷം കണക്കിലെടുത്താണ് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഈ പിന്മാറ്റം. എസ്.സി.ഒ യോഗത്തിനായി ഇമ്രാൻ ഖാൻ ഇന്ത്യ സന്ദർശിക്കില്ലെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നെങ്കിലും പാകിസ്ഥാൻ സർക്കാർ വൃത്തങ്ങളിൽ നിന്നും പ്രതികരണമുണ്ടായത് ഇന്നലെയാണ്.
എട്ട് അംഗരാജ്യങ്ങൾക്കും ഇന്ത്യ ഇതുവരെ ഔദ്യോഗിക ക്ഷണം അയച്ചിട്ടില്ലാത്തതിനാൽ ഇമ്രാൻ ഖാൻ ക്ഷണം നിരസിച്ചേക്കാമെന്ന പാകിസ്ഥാനിൽ നിന്നുള്ള ആദ്യ സ്ഥിരീകരണമാണിത്. 2017 -ൽ, എട്ട് അംഗരാജ്യങ്ങളുള്ള ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷനിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിനു ശേഷം സംഘടിപ്പിക്കുന്ന എസ്.സി.ഒയുടെ ആദ്യ ഉന്നതതല യോഗമാണിത്.
Discussion about this post