എണ്ണ, വാതകം, ഖനനം, സൈബര്‍ സുരക്ഷ തുടങ്ങിയ വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യയും ബ്രസീലും 15 കരാറുകളില്‍ ഒപ്പുവച്ചു. റിപ്പബ്ലിക് ദിനപരേഡില്‍ അതിഥിയായാണ് ബ്രസീല്‍ പ്രസിഡണ്ട് ഇന്ത്യയില്‍ എത്തിയത്.
ഇന്ത്യയും ബ്രസീലുമായുള്ള ഉഭയകക്ഷി വ്യാപാരങ്ങള്‍ ശക്തമായി തന്നെ തുടരുന്നു എന്നതിന്റെ സൂചന കൂടിയാണിത്.ഉഭയകക്ഷി വ്യാപാരം കൂടുതല്‍ ഉയര്‍ത്താന്‍ വലിയ സാധ്യതയുണ്ടെന്ന് രണ്ട് സര്‍ക്കാരുകളും കരുതുന്നു.സൈബര്‍ സുരക്ഷ, ബയോ എനെര്‍ജി, ആരോഗ്യം, വൈദ്യം എന്നിവയുള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജെയര്‍ മെസിയാസ് ബോള്‍സോനാരോയും കൈമാറി. വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കര്‍, എന്‍.എസ്എ. ഇന്ത്യ അജിത് ഡോവല്‍ എന്നിവരും പങ്കെടുത്തു
“ഞങ്ങള്‍ 15 കരാറുകളില്‍ ഒപ്പുവെച്ചു. ഇന്ത്യയും ബ്രസീലും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഞങ്ങള്‍ കൂടുതല്‍ ഉറപ്പിച്ചു.” ജെയര്‍ ബോള്‍സോനാരോ വ്യക്തമാക്കി.നിരവധി ഉത്സവങ്ങള്‍ ആവേശത്തോടെ ആഘോഷിക്കുന്ന രാജ്യം കൂടിയാണ് ബ്രസീല്‍. നാളെ രാജ്പതില്‍ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡില്‍ താങ്കള്‍ ഇന്ത്യയുടെ വൈവിധ്യത്തിന് സാക്ഷ്യം വഹിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍. ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതിന് ബ്രസീല്‍ പ്രസിഡന്റ്ിന് നരേന്ദ്രമോദി നന്ദി അറിയിക്കുകയും ചെയ്തു.
വന്‍കിട സമ്പദ്വ്യവസ്ഥകള്‍ മന്ദഗതിയിലാകുന്ന ഒരു സമയത്ത്, ബ്രസീല്‍ പ്രസിഡന്റിനെ ഞായറാഴ്ച നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തെ മുഖ്യാതിഥിയായി പരിഗണിക്കുന്നത് വഴി ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത കണ്ടു കൊണ്ടാണ് .2018-19 ല്‍ 8.2 ബില്യണ്‍ യുഎസ് ഡോളറില്‍ ഇന്ത്യ ബ്രസീല്‍ ഉഭയകക്ഷി വ്യാപാരം എത്തിയിരുന്നു. 3.8 ബില്യണ്‍ യുഎസ് ഡോളര്‍ വിലമതിക്കുന്ന കയറ്റുമതിയാണ് ഇന്ത്യ ബ്രസീലിലേക്ക് നടത്തിയത് 4.4 ദശലക്ഷം യുഎസ് ഡോളറും ഇന്ത്യ ഇറക്കുമതി ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു .ഈ സ്ഥിതിയില്‍ നിന്നും ഉഭയകക്ഷി വ്യാപാരം കൂടുതല്‍ ഉയര്‍ത്താന്‍ ആണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.
Discussion about this post