ഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ നിരോധിക്കപ്പെട്ട മാഗി ന്യൂഡില്‍സില്‍ മായമില്ലെന്ന് പരിശോധനഫലം. മാഗി ന്യൂഡില്‍സില്‍ മായങ്ങളില്ലെന്നും സുരക്ഷിതമാണെന്നുമുള്ള പരിശോധനാഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ മൈസൂര്‍ ലാബില്‍ പരിശോധിച്ച മാഗി നൂഡില്‍സിലാണ് മായങ്ങളില്ലെന്ന് കണ്ടെത്തിയത്.
മാഗി നൂഡില്‍സ് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റിയോട് ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ലാബില്‍ പരിശോധന നടത്തിയത്. അനുവദനീയമായ അളവില്‍ കൂടുതല്‍ രാസവസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ജൂണ്‍ അഞ്ചിന് ഇന്ത്യയില്‍ മാഗി നൂഡില്‍സ് നിരോധിച്ചത്. മാഗി ന്യൂഡില്‍സില്‍ മായമില്ലെന്ന പരിശോധനാഫലം നിര്‍മ്മാതാക്കളായ നെസ്ലെയ്ക്ക് ഏറെ ആശ്വാസമാകും. അതേസമയം ഈ പരിശോധനഫലത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ മാഗിയുടെ നിരോധനം പിന്‍വലിക്കില്ല. മാഗിയുടെ നിരോധനം നീക്കണമെന്ന ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Discussion about this post