ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വിത്തുകളടങ്ങിയ പരിസ്ഥിതി സൗഹൃദ പേപ്പർ കൊണ്ട് നിർമ്മിച്ച 30,000 ഇന്ത്യൻ പതാകകൾ മെട്രോ നഗരങ്ങളിലെയും ശ്രീനഗറിലെയും വിമാനത്താവളങ്ങളിൽ യാത്രക്കാർക്കിടയിൽ വിതരണം ചെയ്താണ് എയർ ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിച്ചത്.ജമ്മു കശ്മീരിലെ മുൻ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 വകുപ്പുകൾ റദ്ദാക്കിയ ശേഷം ശ്രീനഗറിലെ ആദ്യത്തെ റിപ്പബ്ലിക് ദിനാഘോഷമായിരുന്നു ഇത്.
മധ്യപ്രദേശിലെ സഹാരിയ ആദിവാസികൾ തയ്യാറാക്കിയ കൈകൊണ്ട് നിർമ്മിച്ച പതാകകൾ ഡൽഹി, മുംബൈ, ചെന്നൈ കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, ശ്രീനഗർ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ വിതരണം ചെയ്തതായി എയർ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാർ പറഞ്ഞു.ജമന്തിയുടെയും ഉലുവയുടെയും വിത്തുകൾ പതാകയിൽ അടങ്ങിയിട്ടുണ്ട്.പതാകയുടെ കാലാവധി കഴിഞ്ഞ ശേഷം മണ്ണിൽ അലിഞ്ഞു ചേരുമ്പോൾ, അവ തൈകളായി മുളച്ചു പൊന്തും.
Discussion about this post