റിപ്പബ്ലിക് ദിനത്തിൽ ഏറ്റവുമധികം മെഡലുകൾ സ്വന്തമാക്കി അർധസൈനിക വിഭാഗമായ സി.ആർ.പി.എഫ്. ധീരതയ്ക്കുള്ള പ്രസിഡണ്ടിന്റെ പുരസ്കാരമടക്കം 136 മെഡലുകളാണ് സി.ആർ.പി.എഫ് വാരിക്കൂട്ടിയത്. ധീരതയ്ക്കുള്ള 75 പോലീസ് മെഡലുകൾ, വിശിഷ്ടസേവനത്തിനുള്ള പ്രസിഡന്റിന്റെ 6 വിശിഷ്ട സേവാ പുരസ്കാരങ്ങൾ, 56 മറ്റു പുരസ്കാരങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും തീവ്രവാദ വിരുദ്ധ പ്രവർത്തനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനും, ഇടതുപക്ഷ നക്സലുകളെ അടിച്ചമർത്തിയതിനുമാണ് സി.ആർ.പി.എഫിന് ഇത്രയും പുരസ്കാരങ്ങൾ നൽകപ്പെട്ടത്.
Discussion about this post