ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്, സർവ്വ നിയന്ത്രണങ്ങളും മറികടന്ന് പടർന്നു പിടിക്കുന്നു.ഇത് വരെ 80 പേർ മരിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നിലവിൽ ,രാജ്യത്താകമാനമുള്ള രോഗബാധിതരുടെ എണ്ണം 2800 ആണെന്നാണ് അവസാനം കിട്ടിയ വിവരം.മരിച്ച 80 പേരിൽ,76 പേരും വുഹാൻ പ്രവിശ്യയിൽ താമസിക്കുന്നവരാണ്.
ചുമ,കഫക്കെട്ട്,തൊണ്ടവേദന പോലെയുള്ള ഏതെങ്കിലും ലക്ഷണങ്ങൾ കാണിക്കാതെ തന്നെ വൈറസ് പടരുമെന്ന വാർത്തയുമായി ചൈനയുടെ ആരോഗ്യമന്ത്രാലയം മുന്നോട്ട് വന്നിട്ടുണ്ട്.വാർത്ത ഞായറാഴ്ച രാജ്യത്തെ ആരോഗ്യമന്ത്രി മാ സിയാവേ സ്ഥിരീകരിച്ചു.ഇതിനിടെ,അമേരിക്കയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു.യു.എസിൽ ആകമാനം നൂറോളം പേർ നിരീക്ഷണത്തിലുണ്ട്.
Discussion about this post