ഓസ്ട്രേലിയയിൽ പടർന്നുപിടിച്ച കാട്ടുതീയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ധനസമാഹരണത്തിന്റെ ഭാഗമായി നടക്കുന്ന സൗഹൃദമത്സരത്തിൽ, മുൻ ഇന്ത്യൻ ക്രിക്കറ്റ് ഓൾറൗണ്ടർ യുവരാജ് സിംഗും പാക് ക്രിക്കറ്റ് താരം വസീം അക്രവും പങ്കെടുക്കും. അടുത്തമാസം ഫെബ്രുവരി എട്ടിന് നടക്കുന്ന ഈ മത്സരത്തിൽ സമാഹരിക്കുന്ന തുക മുഴുവൻ, ഓസ്ട്രേലിയൻ റെഡ്ക്രോസ് ദുരന്തനിവാരണ സമിതിയിലേക്ക് സംഭാവന ചെയ്യും. മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളായ ഷെയ്ൻ വോൺ, റിക്കി പോണ്ടിംഗ് എന്നിവരായിരിക്കും മത്സരത്തിൽ പങ്കെടുക്കുന്ന ഇരുടീമുകളെയും നയിക്കുക.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറും, വെസ്റ്റിൻഡീസ് ബൗളർ കോട്നി വാൽഷുമാണ് മത്സരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇരുടീമുകളുടെയും കോച്ചിങ് ഏറ്റെടുത്തിരിക്കുന്നത്.











