ഡിസ്കവറി ചാനലിന്റെ പ്രശസ്ത പരിപാടിയായ ബിയർ ഗ്രില്ലിന്റെ മാൻ വേഴ്സസ് വൈൽഡിന്റെ പുതിയ ഭാഗത്തിൽ ആവേശം തീർത്ത് സൂപ്പർസ്റ്റാർ രജനീകാന്ത്. കർണാടകയിൽ മൈസൂരിലെ ബന്ദിപ്പൂർ നാഷണൽ പാർക്കിലായിരുന്നു ഡിസ്കവറി ചാനലിന്റെ ലോക പ്രശസ്ത സർവൈവൽ ഷോയുടെ ഷൂട്ടിംഗ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു ശേഷം, ഷോയിൽ പങ്കെടുക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് തലൈവർ എന്നറിയപ്പെടുന്ന രജനീകാന്ത്.
ലോകപ്രശസ്ത അവതാരകൻ ബിയർ ഗ്രില്ലിനോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിപങ്കെടുത്ത പരിപാടി, 6.1 മില്യൺ ട്യൂൺ ഇന്നോടെ അന്താരാഷ്ട്ര തരംഗം സൃഷ്ടിച്ചിരുന്നു.ചൊവ്വാഴ്ച കാലത്ത് 11 മണിയോടെ തുടങ്ങിയ ഷൂട്ടിങ് വൈകിട്ട് നാലു മണിയോടെ അവസാനിച്ചു.
Discussion about this post