നയപ്രഖ്യാപനത്തില്‍ തന്റെ വിയോജനം രേഖപ്പെടുത്തി സിഎഎ വിരുദ്ധ നിലപാട് വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നേരട്ടെ സിഎഎ വിരുദ്ധപരാമര്‍ശം വായിക്കില്ലെന്നായിരുന്നു ഗവര്‍ണര്‍ പരസ്യമായി നിലപാട് എടുത്തിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ കൂടി നിലപാട് പരിഗണിച്ച് തന്റെ വിയോജിപ്പ് പ്രകടിപ്പിച്ച് ഗവര്‍ണര്‍ നയപ്രഖ്യാപനം പൂര്‍ണമായി വായിക്കുകയായിരുന്നു.
സര്‍ക്കാരുമായി ഈ വിഷയത്തില്‍ വലിയ ഏറ്റുമുട്ടല്‍ വേണ്ടെന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ ധാരണയിലെത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കേരള നിയമസഭ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷ പ്രതിഷേധം നടത്തിയിരുന്നു. ഗവര്‍ണറെ തടയാന്‍ ശ്രമിച്ച പ്രതിപക്ഷം ഗോബാക്ക് വിളികളുമായി നടുത്തളത്തിലിറങ്ങി. പിന്നീട് വാച്ച് ആന്റ് വാര്‍ഡുകള്‍ ഇടപെട്ട് ഗവര്‍ണറെ ഡയസില്‍ എത്തിച്ചു.
പ്രതിപക്ഷത്തിന്റെ ഗോ ബാക്ക് വിളികളെ ചിരിച്ചു കൊണ്ടാണ് ഗവര്‍ണര്‍ നേരിട്ടത്. മലയാളത്തില്‍ ആമുഖ സംഭാഷണം നടത്തിയ ഗവര്‍ണര്‍ പ്ലാസ്റ്റിക് മുക്ത നിയമസഭ നടപ്പാക്കിയതിനെ സ്പീക്കറെയും എംഎല്‍എമാരെയും അഭിനന്ദിച്ചു. തുടര്‍ന്ന് നയപ്രഖ്യാപന പ്രസംഗം തുടങ്ങി.
പതിപക്ഷം നിയമസഭയില്‍ എത്തിയത് പ്ലക്കാഡുകളുമായിട്ടാണ്. അനുനയവുമായി മുഖ്യമന്ത്രി പിണറായി വിജയനും എകെ ബാലനും രം?ഗത്തെത്തിയെങ്കിലും അനുനയത്തിന് വഴങ്ങിയില്ല. നയപ്രഖ്യാപന പ്രസംഗം തുടങ്ങിയതോടെ സഭ വിട്ട പ്രതിപക്ഷം നിയമസഭ മന്ദിരത്തിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി.
Discussion about this post