കഠിനാധ്വാനികളെ തനിക്ക് വളരെ ഇഷ്ടമാണെന്നും, രാജ്യത്തിന് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ അശാന്ത പരിശ്രമങ്ങൾ എന്നും തനിക്ക് പ്രചോദനമായിരുന്നുവെന്നും സൈനാ നെഹ്വാൾ പറഞ്ഞു.രാജ്യത്തിന്റെ യശസ്സുയർത്താൻ താൻ പരമാവധി പരിശ്രമിച്ചിട്ടുണ്ടെന്നും,അത് പോലെ, രാജ്യത്തിന്റെ അഭിവൃദ്ധിയ്ക്കും വേണ്ടി പ്രവർത്തിക്കുന്നൊരു പാർട്ടിയിൽ ചേരുന്നതിനാൽ ,ഇന്നത്തെ ദിവസം വളരെ ശുഭകരമാണെന്നും സൈന നെഹ്വാൾ പറഞ്ഞു.ബി.ജെ.പിയിൽ ചേർന്നതിനുശേഷം ആദ്യമായി മാധ്യമങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു അവർ.
കായികലോകത്തിലും പ്രധാനമന്ത്രി ഒരു പ്രചോദനമാണെന്ന് പറഞ്ഞ സൈന, വലിയ വലിയ അക്കാദമികളിൽ പ്രവേശനം ലഭിക്കാനും, ശേഷം രാജ്യത്തിനുവേണ്ടി കളിക്കാനുമുള്ള അവസരങ്ങൾ ഇപ്പോൾ കായികതാരങ്ങൾക്ക് ലഭ്യമാണെന്നും വെളിപ്പെടുത്തി.ഖേലോ ഇന്ത്യ സംരംഭം പോലെ കായികതാരങ്ങൾക്ക് വേണ്ടിയുള്ള നരേന്ദ്രമോദിയുടെ സംഭാവനകൾക്കും സൈന അദ്ദേഹത്തോട് നന്ദി പ്രകടിപ്പിച്ചു.
Discussion about this post