മഹാരാഷ്ട്രയിൽ, പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച്, ഭാരത് ബന്ദ് പ്രഖ്യാപിച്ച് ബലമായി കടയടപ്പിക്കാൻ ശ്രമിച്ചവരുടെ നേരെ കടയുടമ മുളകുപൊടി എറിഞ്ഞു. മുംബൈ നഗരത്തിൽ കിഷോർ പൊഡ്ഡർ എന്ന വ്യാപാരിയുടെ കടയിലാണ് സംഭവം നടന്നത്. ബന്ദിന് കടയടക്കാൻ ആഹ്വാനം ചെയ്തെത്തിയവരുടെ ആവശ്യം കിഷോർ നിരസിച്ചപ്പോൾ പ്രക്ഷോഭകർ ബലമായി കടയടപ്പിക്കാൻ ശ്രമിച്ചു.
തുടർന്നുണ്ടായ വാഗ്വാദത്തിൽ, പ്രക്ഷോഭകർ കട അടിച്ചു തകർക്കാൻ ശ്രമിച്ചപ്പോഴാണ് കലികയറിയ കിഷോർ പ്രക്ഷോഭകാരികളുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞത്. അപ്പോഴേക്കും,സംഭവമറിഞ്ഞ് രംഗത്തെത്തിയ പോലീസ് പ്രക്ഷോഭകാരികളെ വിരട്ടിയോടിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
Discussion about this post