ഹൈദരാബാദിലെ പഞ്ചഗുട്ടയിൽ 13 വയസ്സുകാരി പെൺകുട്ടിയെ
പീഡിപ്പിച്ച കുറ്റത്തിന് അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അയൽവാസിയും ബാംഗ്ലൂർ സ്വദേശിയുമായ എം എസ് മഖ്തയെയാണ്
പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചഗുട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡിലയച്ചിട്ടുണ്ട്.
മെക്കാനിക് ആയ മഖ്ത കഴിഞ്ഞ രണ്ടാഴ്ചകളിലായി 6 തവണയോളം പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് നിജസ്ഥിതി വെളിപ്പെടുന്നത്. പെൺകുട്ടിയെ പോലീസ് വൈദ്യപരിശോധനയ്ക്കു വിധേയയാക്കി.








