വിവര സാങ്കേതിക രംഗത്തെ അതികായനായ ഇന്റർനാഷണൽ ബിസിനസ്സ് മെഷീൻ കോർപ്പറേഷൻ തലപ്പത്ത് ഇനി ഒരു ഇന്ത്യക്കാരൻ. ഇന്ത്യക്കാരനായ അരവിന്ദ് കൃഷ്ണയാണ് ഐബിഎം കോർപ്പറേഷൻ പുതിയ സി.ഇ.ഒ ആയി സ്ഥാനമേൽക്കുന്നത്. അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളിൽ ഒരാളായ ഗിന്നി റോമെറ്റി സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് അരവിന്ദ് നിയമിതനാകുന്നത്.
1911 ൽ സ്ഥാപിതമായ കമ്പനി, വിവര സാങ്കേതിക വിദ്യയിലെ കുലപതിയാണ്.ഫ്ലോപ്പി ഡിസ്കുകൾ, എ.ടി.എം മെഷിൻ, ഹാർഡ് ഡിസ്ക്, എന്നിവയെല്ലാം ഇവരുടെ സംഭാവനയാണ്.മൂന്നര ലക്ഷം പേർ ജോലി ചെയ്യുന്ന ഐ.ബി.എം എന്ന അമേരിക്കൻ കമ്പനി, കമ്പ്യൂട്ടർ നിർമ്മാണ രംഗത്തെയും പ്രധാനിയാണ്.








