പിന്നോക്ക വിഭാഗങ്ങളുടെ വികസനത്തിലൂന്നികൊണ്ട് കേന്ദ്രസർക്കാരിന്റെ പുതിയ ബജറ്റ് നയം.പട്ടികജാതിക്കാരുടെയും പട്ടികജാതിക്കാരുടെയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും (ഒബിസി) ക്ഷേമത്തിനായി 2020-21 സാമ്പത്തിക വർഷത്തിൽ 85,000 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വെളിപ്പെടുത്തി.
പട്ടികവർഗ്ഗക്കാരുടെ ക്ഷേമത്തിനായി 53,700 കോടി രൂപ അനുവദിച്ചു. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി 9,000 കോടി രൂപയും സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പരിപാടികൾക്കായി 28,600 കോടി രൂപയും ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്.








