ഇസ്ലാമാബാദ്: വെട്ടുകിളികളുടെ ആക്രമണത്തെ തുടർന്ന് പാകിസ്ഥാനിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൻതോതിൽ വിളകൾ നശിപ്പിക്കുന്ന മരുഭൂമി വെട്ടുകിളികളുടെ ആക്രമണം ഇല്ലാതാക്കാനാണ് നടപടി.
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും നാല് മന്ത്രിന്മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ മാർച്ചിൽ ഉണ്ടായ വെട്ടുകിളി ആക്രമണത്തിൽ പാകിസ്ഥാനിൽ 900,000 ഹെക്ടറിലെ വിളകൾ നശിച്ചിരുന്നു. തുടർന്ന് ദശലക്ഷക്കണക്കിന് രൂപയുടെ നഷ്ടമായിരുന്നു പാക് കാർഷിക മേഖലക്ക് ഉണ്ടായത്.
ടദ്ദിസ് എന്നു വിളിക്കുന്ന ഈ വെട്ടുകിളികളുടെ ഒരു സംഘം പ്രതിദിനം 10 ആനകൾക്ക് അഥവാ 2500 മനുഷ്യർക്ക് വേണ്ടുന്ന ഭക്ഷണം തിന്നു തീർക്കുമെന്നാണ് കണക്ക്. ഇലകള്‍, പൂക്കള്‍, പഴങ്ങള്‍, വിത്തുകള്‍ തുടങ്ങി മരത്തിന്റെ തോലു പോലും ഇവ ഭക്ഷണമാക്കും. കൂട്ടത്തോടെ വന്നിരിക്കുന്ന ഇവയുടെ ഭാരം നിമിത്തം ചെടികൾ നശിച്ചു പോകുമെന്നും കർഷകർ പറയുന്നു.
Discussion about this post