തിരുവനന്തപുരം:നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കേസ് പ്രതി ഉതുപ്പ് വര്‍ഗീസ് പിടിയിലായി. അബുദാബിയില്‍ വച്ചാണ് ഇയാള്‍ ഇന്റര്‍ പോളിന്റെ സഹായത്തോടെ അറസ്റ്റിലായത്. മൂന്‍ കൂര്‍ ജാമ്യാപേക്ഷയ്ക്ക് ഇയാള്‍ മുമ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി കേസ് തള്ളുകയായിരുന്നു.പിന്നീട് ഉതുപ്പ വര്‍ഗീസ് സുപ്രീംകോടതിയെ സമീപിച്ചു. ഇന്ത്യയിലേക്ക് വരാനും അന്വേഷണം നേരിടാനും തയ്യാറാണെന്ന് ഉതുപ്പ് വര്‍ഗീസ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാല്‍ സുപ്രീംകോടതി കേസ് നാല് ആഴ്ചത്തേക്ക് മാറ്റി.
ബിസിനസ് രംഗത്തെ ശത്രുതയാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ഉതുപ്പ് വര്‍ഗീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉതുപ്പ് വര്‍ഗീസിനെ പിടികൂടുന്നതിന് സി ബി ഐ ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു.
Discussion about this post