ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ താർപാർക്കറിൽ ഹിന്ദു ക്ഷേത്രം തകർക്കുകയും വിഗ്രഹങ്ങൾ നശിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രായപൂർത്തിയാകാത്ത നാല് പ്രതികളെ പിന്നീട് പൊലീസ് വിട്ടയച്ചു.
ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26നായിരുന്നു സംഭവം. നാല് പ്രതികളും ചേർന്ന് ക്ഷേത്രം നശിപ്പിക്കുകയും വിഗ്രഹങ്ങൾ തകർക്കുകയുമായിരുന്നു. തങ്ങൾ ക്ഷേത്രത്തിൽ അതിക്രമിച്ചു കടന്ന് പണം മോഷിടിച്ചതായി പ്രതികൾ പൊലീസിനോട് കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. സംഭവം സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധവുമായി നിരവധി പേർ രംഗത്ത് വന്നിരുന്നു.
എന്നാൽ പ്രതികളെ വെറുതെ വിട്ടത് പരാതിക്കാരനായ പ്രേം കുമാറിന്റെ അനുമതിയോടെയാണെന്ന് ‘ഡോൺ‘ പത്രം റിപ്പോർട്ട് ചെയ്യുന്നു. ഇത് സാമുദായിക സൗഹാർദ്ദത്തിന്റെ മികച്ച മാതൃകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post