മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം സെർബിയൻ താരം നൊവാക് ദ്യോക്കോവിച്ചിന്. ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ദ്യോകോവിച്ച് കിരീടം ചൂടിയത്. സ്കോര്‍(6-4, 4-6, 2-6, 6-3, 6-4).
ദ്യോക്കോവിച്ചിന്റെ കരിയറിലെ എട്ടാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. ആദ്യ സെറ്റില്‍ ആധിപത്യം പുലര്‍ത്തിയ ദ്യോകോവിച്ച് പിന്നീടുള്ള രണ്ട് സെറ്റുകളിലും പിന്നോട്ട് പോയി. എന്നാല്‍ അവസാനത്തെ രണ്ട് സെറ്റുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചാണ് താരം കിരീടത്തില്‍ മുത്തമിട്ടത്.
നേരത്തെ സെമിയില്‍ റോജര്‍ ഫെഡററെ തോല്‍പ്പിച്ചായിരുന്നു ദ്യോക്കോവിച്ച് ഫൈനലിൽ പ്രവേശിച്ചത്. അമേരിക്കയുടെ സോഫിയ കെനിനാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം.
Discussion about this post