ശ്രീനഗർ: ഭീകര ബന്ധത്തിന്റെ പേരിൽ ജമ്മു കശ്മീർ മുൻ എംഎൽഎ ഷെയ്ഖ് അബ്ദുൽ റാഷിദിനെ ചോദ്യം ചെയ്യാനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഹിസ്ബുൽ മുജാഹിദീൻ കമാൻഡറുമായുള്ള ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ ഓഗസ്റ്റ് 9ന് എൻഐഎ അറസ്റ്റുചെയ്ത അദ്ദേഹം ഇപ്പോൾ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
അവാമി ഇറ്റെഹാദ് പാർട്ടി (എഐപി) നേതാവായിരുന്നു റാഷിദ്. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ കശ്മീരിലെ ലങ്കേറ്റിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു ഇയാൾ.
ജനുവരി പതിനൊന്നിനാണു ജമ്മു കശ്മീർ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) ദേവീന്ദർ സിങ്ങിനൊപ്പം നവീദിനെ അറസ്റ്റ് ചെയ്തത്. കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾക്കായി എംഎൽഎയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് നവീദ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഇവരെ കൂടാതെ അഭിഭാഷകനാണെന്ന് അവകാശപ്പെടുന്ന റാഫി അഹമ്മദ് റഥർ, ഇർഫാൻ ഷാഫി മിർ എന്നിവരെയും ശ്രീനഗർ-ജമ്മു ദേശീയപാതയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post