ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഹനുമാൻ ചാലിസ ചൊല്ലിത്തുടങ്ങി എന്ന് ബിജെപി നേതാവ് കപിൽ മിശ്ര. അധികം വൈകാതെ അസദുദ്ദീൻ ഒവൈസിയും ചൊല്ലി തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഹനുമാൻ ചാലിസ ചൊല്ലുന്നതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. ഇതേ തുടർന്നാണ് കപിൽ മിശ്രയുടെ പരാമർശം.
ഇത് നമ്മുടെ ഐക്യത്തിന്റെ ബലമാണ്, ഇതുപോലെ ഒരുമിച്ചു വോട്ടു ചെയ്യണമെന്നും വോട്ടുബാങ്ക് രാഷ്ട്രീയത്തെ ഇങ്ങനെ തോൽപ്പിക്കണമെന്നും കപിൽ മിശ്ര കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ഡൽഹി തെരഞ്ഞെടുപ്പിൽ മോഡൽ ടൗൺ മേഖലയിൽ നിന്നും മത്സരിക്കുന്ന ബിജെപിയുടെ സ്ഥാനാർഥിയാണ് കപിൽ മിശ്ര.










