ലോകമെങ്ങും നിരവധി രാജ്യങ്ങളിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ, 700 ലധികം സർവീസുകൾ റദ്ദാക്കി ഒമാൻ എയർ.യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ മാസം അവസാനം, ഫെബ്രുവരി 29 വരെയുള്ള സർവീസുകൾ റദ്ദാക്കുന്നു മാനേജർ തീരുമാനിച്ചത്.യാത്രക്കാരെ ബാധിക്കാതിരിക്കാൻ, ബദൽ സംവിധാനങ്ങൾ സ്വീകരിച്ചതായും ഒമാൻ എയർ അധികാരികൾ അറിയിച്ചു.
ജയ്പൂർ ഡൽഹി, മുംബൈ അടക്കം ഇരുപതോളം റൂട്ടുകളിലുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാർ, ബദൽ സംവിധാനത്തിനായി ഒമാൻ എയർ കോൾ സെന്ററുമായി ബന്ധപ്പെടാനും മുന്നറിയിപ്പുണ്ട്.
Discussion about this post