ഭരണ വകുപ്പിലെ വിവിധ ഒഴിവുകളിലേക്കുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. പി.എസ്.സിയുടെ വെബ്സൈറ്റിൽ, ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈലുകളിൽ നിന്ന് അപേക്ഷിക്കേണ്ട ഡൗൺലോഡ് ചെയ്യാൻ സാധിക്കും.ഫെബ്രുവരി ഏഴ് മുതലാണ് അഡ്മിറ്റ് കാർഡ് ലഭിക്കുകയെന്നാണ് മുൻപ് അറിയിച്ചിരുന്നതെങ്കിലും, ഉദ്യോഗാർഥികളുടെ
സൗകര്യം പ്രമാണിച്ച് ഒരു ദിവസം നേരത്തെയാക്കുകയായിരുന്നു.
രണ്ടു ഘട്ടങ്ങളായാണ് പരീക്ഷ നടക്കുക.രാവിലെ 10 മണി തൊട്ട് 12 വരെ ആദ്യത്തെ സെഷനും, ഉച്ചക്ക് 1:30 മുതൽ മൂന്നര വരെ രണ്ടാമത്തെ സെഷനും.
Discussion about this post