കുപ്രസിദ്ധ അധോലോക നായകനും ദാവൂദ് ഇബ്രാഹിമിനെ വലംകൈയുമായ ഛോട്ടാ ഷക്കീൽ, ഡൽഹിയിലെ ജഡ്ജിമാരെയും ഉന്നതരായ നേതാക്കളെയും വധിക്കാൻ പദ്ധതിയിടുന്നു എന്ന ഡൽഹി പോലീസ്. സംഘത്തിൽപ്പെട്ട ചിലരുടെ വാട്സാപ്പ് മെസ്സേജുകൾ ചോർത്തിയത് വഴിയാണ് പോലീസിലെ സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥർ വിവരമറിഞ്ഞത്. തന്റെ സംഘത്തിലുള്ളവർക്ക് കൃത്യനിർവഹണത്തിനായി അത്യന്താധുനികമായ ആയുധങ്ങൾ ഷക്കീൽ എത്തിച്ചു നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
സ്പെഷ്യൽ സെൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഡൽഹിയിലെ പല നേതാക്കളും, പ്രശസ്തരായ ജഡ്ജിമാരും ഛോട്ടാ ഷക്കീലിന്റെ ഹിറ്റ്ലിസ്റ്റിലുണ്ട്. ഷക്കീലിനെതിരെ ഇതിനോടകം ഡൽഹി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.








