സർക്കാർ ജോലികളിലെ സംവരണം പൗരന്റെ മൗലികാവകാശമല്ല എന്ന് സുപ്രീംകോടതി. അതുകൊണ്ടുതന്നെ,പട്ടികജാതി പട്ടികവർഗ്ഗക്കാർക്കോ മറ്റു പിന്നാക്ക വിഭാഗങ്ങൾക്കോ സംവരണം നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കാൻ കോടതികൾക്ക് സാധിക്കില്ലെന്നും സുപ്രീംകോടതി അറിയിച്ചു.
സർക്കാർ ജോലിയിലോ, സ്ഥാനക്കയറ്റത്തിലോ സംവരണം നൽകണമോ വേണ്ടയോ എന്നുള്ള കാര്യം പൂർണ്ണമായും സർക്കാരിന്റെ വിവേചനാധികാരത്തിൽ പെടുന്നതാണെന്ന് കോടതി വെളിപ്പെടുത്തി.സംവരണം പരിപൂർണ്ണമായി ഒഴിവാക്കാനുള്ള അധികാരവും സർക്കാരിൽ നിക്ഷിപ്തമാണ്. സർക്കാറിനോട് സ്ഥാനക്കയറ്റത്തിലും സംവരണം ഏർപ്പെടുത്തണമെന്ന് നിർദ്ദേശിക്കാൻ ഉള്ള ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇങ്ങനെ വെളിപ്പെടുത്തിയത്.ജസ്റ്റിസ് ഹേമന്ദ് ഗുപ്ത്, എൽ. നാഗേശ്വരറാവു എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
Discussion about this post