കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഉണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 8 പേര് മരിച്ചു. 400 പേര്‍ക്ക് പരിക്ക്. ഷാ ഷഹീദിലെ സൈനിക ക്യാംപിന് സമീപമുള്ള ജനവാസ കേന്ദ്രത്തിലാണ് അപകടമുണ്ടായിരിക്കുന്നത്. പരിക്കേറ്റവരില്‍ നിരവധി സ്ത്രീകളും കുട്ടികളുമുള്ളതായി മന്ത്രാലയ വ്യത്തങ്ങള്‍ വ്യക്തമാക്കി.
മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. കെട്ടിടങ്ങളെല്ലാം പൂര്‍ണ്ണമായും നശിച്ചു. ഷാ ഷഹീദിലുള്ള സുരക്ഷ സേനയെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്ന് അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Discussion about this post