തൃശ്ശൂരിൽ, ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെ രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി.അങ്കമാലിയിൽ നിന്നും തൃശൂരിലേക്ക് ബൈക്കിലായിരുന്നു കഞ്ചാവ് കടത്ത്.തൃശ്ശൂരിലെ പള്ളിമൂല, കോലഴി സ്വദേശികളായ വിഷ്ണു, കൃഷ്ണമൂർത്തി എന്നിവരാണ് പിടിയിലായത്.പിടിയിലായ വിവരമറിയാതെ ആവശ്യക്കാർ നിരന്തരമായി വിളിച്ചപ്പോഴാണ് വിളിക്കുന്നവരിലധികവും പെൺകുട്ടികളാണെന്ന് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.
വിലയ്ക്ക് പകരം സ്കോർ എന്നും, ബീഡി,സിഗരറ്റ് എന്നിവയിൽ നിറച്ചതിനു ശേഷം വിൽക്കുന്നതിനെ ജോയിന്റ് എന്നുമാണ് ഉപഭോക്താക്കൾ വിശേഷിപ്പിക്കുന്നത്.ഇടപാടുകാരായ വിദ്യാർത്ഥിനികളുടെ നമ്പർ പരിശോധകർ ശേഖരിച്ചിട്ടുണ്ട്.












