ഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി. രാവിലെ 8 മണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു . 62.59 ശതമാനമായിരുന്നു ഇത്തവണ പോളിംഗ് നിലവാരം.
എ.എ.പി.ക്ക് ഭരണത്തുടര്‍ച്ച, ബി.ജെ.പി.ക്ക് ഭരണം പിടിക്കല്‍, കോണ്‍ഗ്രസിന് ഭരണം വീണ്ടെടുക്കല്‍ എന്നിങ്ങനെയാണ് ലക്ഷ്യം. 21 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.
ശനിയാഴ്ച പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ എ.എ.പി.ക്ക് അനുകൂലമായ വിധിയാണ് നല്‍കിയത്. 48 മുതല്‍ 68 വരെ സീറ്റുകള്‍ എ.എ.പി.ക്കും 2 മുതല്‍ 15 വരെ സീറ്റുകള്‍ ബി.ജെ.പി.ക്കും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് സീറ്റൊന്നും കരുതിവെക്കുന്നില്ല. എ.എ.പി. കേന്ദ്രങ്ങള്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ചു. എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിപ്പറഞ്ഞ ബി.ജെ.പി. കനത്ത ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്.
Discussion about this post