ഡൽഹി: ഡല്‍ഹിയില്‍ ആംആദ്മിപാർട്ടി എം.എല്‍.എ നരേഷ് യാദവിന് നേരെ വധശ്രമം. എം.എല്‍.എക്ക് ഒപ്പമുണ്ടായിരുന്ന അശോക് മന് എന്നയാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ആം ആദ്മി പാര്‍ട്ടിയാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിവരം പുറത്തുവിട്ടത്.
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ എ.എ.പി മികച്ച വിജയം നേടിയിരുന്നു. ഇതിന്റെ ആഘോഷത്തിനിടെയാണ് വെടിവെപ്പ് നടന്നത്. ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുംവഴിയാണ് മെഹ്റോളി എംഎല്‍എയായ നരേഷ് യാദവിനും സംഘത്തിനും നേര്‍ക്ക് വെടിവയ്പുണ്ടായത്.
എംഎല്‍എയെ അനുഗമിച്ചിരുന്ന അശോക് മന് എന്നയാള്‍ക്കാണ് വെടിയേറ്റതെന്ന് ആപ് രാജ്യസഭാ എംപി സഞ്ജയ് സിംഗ് പറഞ്ഞു. വെടിവെച്ച ആക്രമികള്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post