ജയിലിലെ തടവുകാർക്ക് വോട്ടിംഗ് സ്വാതന്ത്ര്യം നൽകണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിയമ വിദ്യാർഥികളായ പ്രവീൺ കുമാർ ചൗധരി, പ്രേരണാ സിംഗ്, അതുൽ കുമാർ ദൂബൈ എന്നിവർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ സി.ഹരിശങ്കർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്.
വോട്ടവകാശം മൗലികാവകാശം അല്ലെന്നും, നിയമം അനുശാസിക്കുന്ന പരിധികൾക്കുള്ളിൽ നിന്നും മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ എന്നും കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യമേ തന്നെ ഹർജിയെ എതിർത്തിരുന്നു.അതേസമയം, കരുതൽ തടങ്കലിൽ വെച്ചിരിക്കുന്ന ഒരാൾക്ക് ഇത് ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.












Discussion about this post