മഹാരാഷ്ട്രയിൽ എല്ലാ കോളേജുകളിലും ദേശീയഗാനം നിർബന്ധമാക്കുമെന്ന് ഉന്നത, സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ത്.സർക്കാർ ഇതു സംബന്ധിച്ച നിർദേശം സംസ്ഥാന സർക്കാർ കോളേജുകളിലും നൽകി കഴിഞ്ഞെന്നും സാവന്ത് പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ ദേശാഭിമാനം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ഏകദേശം 15 ലക്ഷം പേർ ദേശീയഗാനം ചൊല്ലികൊണ്ടാണ് കോളേജിൽ പഠനം ആരംഭിക്കുകയെന്നും, ഫെബ്രുവരി 19 മുതൽ ഇത് നടപ്പിൽ വരുമെന്നും മന്ത്രി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ചത്രപതി ശിവജി ജയന്തിയായതിനാലാണ് ഫെബ്രുവരി 19 തെരഞ്ഞെടുത്തതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.









