ജമ്മു കശ്മീർ സന്ദർശിച്ച കേന്ദ്രമന്ത്രിമാരുടെ പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കപ്പെട്ടു.കശ്മീർ സന്ദർശനത്തിനു പോയ 36 പേരിൽ 30 പേരുടെ റിപ്പോർട്ടുകളാണ് ലഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. സന്ദർശനാനുഭവങ്ങളും, ജനങ്ങളുടെ പ്രതികരണം മനസ്സിലാക്കിക്കൊണ്ട് മന്ത്രിമാർ നിർദ്ദേശിക്കുന്ന പരിഹാരങ്ങളുമാണ് ഈ റിപ്പോർട്ടുകളിൽ അടങ്ങിയിട്ടുള്ളത്. ജമ്മുകശ്മീരിലെ ത്വരിതവും സുരക്ഷിതവുമായ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ റിപ്പോർട്ടുകൾ തയ്യാറാക്കപ്പെട്ടിട്ടുള്ളത്.
ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ റദ്ദാക്കിയ നടപടിയുടെ കാര്യകാരണങ്ങളും അവയുടെ ഫലപ്രാപ്തിയും കശ്മീരിലെ സാധാരണ ജനങ്ങളിലേക്കെത്തിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു കേന്ദ്ര സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മന്ത്രിമാരുടെ ജമ്മുകശ്മീർ സന്ദർശനം. റിപ്പോർട്ടുകൾ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാധ്യമങ്ങളോട് വെളിപ്പെടുത്തി.









