തദ്ദേശ തിരഞ്ഞെടുപ്പിന് 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. 2019ലെ ലോകസഭ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക ഉപയോഗിക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഉചിതമായ നടപടി തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൊള്ളാം. നേരത്തെ സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവ്.
2015ലെ വോട്ടര്‍പ്പട്ടിക ഉപയോഗിക്കാനുള്ള തീരുമാനത്തിനെതിരെ യുഡിഎഫ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി ആകരുതെന്ന എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ആവശ്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ തള്ളിയിരുന്നു. പുതുതായി പേരു ചേര്‍ക്കാന്‍ 3 അവസരം നല്‍കുമെന്നും കമ്മീഷണര്‍ പറഞ്ഞിരുന്നു.
Discussion about this post