നിർഭയ കൂട്ടബലാത്സംഗ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പിലാക്കണമെന്ന കേന്ദ്രസർക്കാരിന്റെ ഹർജിയിൽ കോടതി ഇന്ന് തീരുമാനമെടുക്കും.ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെയുള്ള പ്രതികളിലൊരാളായ വിനയ് ശർമയുടെ ഹർജിയിലും കോടതി ഇന്ന് വിധി പറയും.
ജസ്റ്റിസ് ആർ.ബാനുമതി, അശോക് ഭൂഷൺ, എ.എസ്.ബൊപ്പണ്ണ എന്നിവരാണ് വിനയ് ശർമയുടെ ഹർജി പരിഗണിക്കുന്നത്.ഇന്ന് ഉച്ചയ്ക്ക് ഏതാണ്ട് രണ്ടു മണിയോടെ വിധി പ്രസ്താവനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post