സാധാരണക്കാർക്ക് വെറും പത്തു രൂപയ്ക്ക് ഉച്ചഭക്ഷണം നൽകുന്ന മഹാരാഷ്ട്ര സർക്കാരിന്റെ ‘ശിവ്ഭോജൻ’ പദ്ധതി രണ്ടാഴ്ച പിന്നിടുന്നു. ഒരു ദിവസം ഏകദേശം 14000 പേർക്ക് പ്രയോജനപ്പെടുന്ന ഈ പദ്ധതിയിലൂടെ ഏകദേശം 2 ലക്ഷം പേർക്ക് ഇതുവരെ പ്രയോജനം ലഭിച്ചു.ചോറ്, ചപ്പാത്തി,പരിപ്പു കറി,പച്ചക്കറി,പായസം എന്നിവയാണ് താലിയിൽ അടങ്ങുന്നത്.
തുടക്കത്തിൽ 11,000 പേർക്കായിരുന്നു ഭക്ഷണം കൊടുത്തിരുന്നതെങ്കിലും, ജനങ്ങളുടെ തിരക്ക് പ്രമാണിച്ച് കൂടുതൽ പേർക്കുള്ള ഭക്ഷണം കരുതുകയായിരുന്നു.സർക്കാർ ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, തുടങ്ങി ദരിദ്രർ കൂടുതലെത്തുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷണ കേന്ദ്രങ്ങൾ തുറന്നിരിക്കുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരിട്ടാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.








