രാഷ്ട്രീയത്തെക്കുറിച്ച് തന്നോട് ചോദിക്കരുത് സംസാരിക്കാൻ താൽപര്യം ഇല്ലെന്ന് പാക് ഗായകൻ അദ്നാൻ സമി. രാഷ്ട്രീയ സംവാദങ്ങളിൽ ചരിത്രം ഒരു ഘടകം ആകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്നാൻ.
“രാഗ് ദർബാരി എന്ന നോവലിനെ കുറിച്ച് നിങ്ങൾ രാഷ്ട്രീയക്കാരോട് അഭിപ്രായം ചോദിക്കാറില്ലല്ലോ. അതുപോലെ തന്നെയാണ് എന്റെ രാഷ്ട്രീയ നയങ്ങളും.പഴയകാല മംഗോളിയന്മാരും രാജാക്കൻമാരായ മുഗളന്മാരും അവരുടെ ശവകുടീരങ്ങളിൽ സമാധാനമായി ഉറങ്ങിക്കോട്ടെ. അവരെയൊന്നും വലിച്ചു പുറത്തുകൊണ്ടുവരാൻ ഞാനാഗ്രഹിക്കുന്നില്ല” എന്നും അദ്നാൻ സ്വാമി കൂട്ടിച്ചേർത്തു. പാക് വംശജനാണെങ്കിലും കടുത്ത ഇന്ത്യൻ ദേശീയവാദിയായതിനാൽ ഇന്ത്യൻ പൗരത്വമുള്ള അദ്നാൻ സമി, മുംബൈയിലാണ് താമസിക്കുന്നത്.








