ജപ്പാൻ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിലെ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. കപ്പലിലെ ജീവനക്കാരിലൊരാളായ ഇയാൾക്ക് വിദഗ്ധ ചികിത്സ നൽകാൻ വേണ്ടി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജീവനക്കാരടക്കം കപ്പലിലുള്ള 218 പേർക്ക് ഇതിനോടകം കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്
വ്യാഴാഴ്ച, കപ്പലിലുള്ള രണ്ട് ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരും കപ്പലിലെ ജോലിക്കാർ തന്നെയാണ്. മൂന്നുപേരുടെയും ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ് എന്ന് ഇന്ത്യൻ എംബസി അറിയിച്ചു.











