Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

‘320 കിലോമീറ്റർ വേഗതയിൽ സുഗമമായ യാത്ര; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ പുത്തൻ സാങ്കേതികവിദ്യ

by Brave India Desk
Sep 23, 2026, 12:31 pm IST
in News
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ഇടനാഴിയിൽ രാജ്യത്തെ റെയിൽവേ നെറ്റ്‌വർക്കിന് തീർത്തും പുതിയതായ നിരവധി അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുന്നു. മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഈ ട്രെയിൻ. ഉയർന്ന വേഗതയിൽ പോകുമ്പോൾ ട്രാക്ക് മാറുക എന്നത് വലിയൊരു എൻജിനീയറിംഗ് വെല്ലുവിളിയാണ്. 508 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഇടനാഴി നിർമ്മിക്കുന്ന നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL), ട്രെയിനുകൾക്ക് വേഗത കുറയ്ക്കാതെയും കുലുക്കമില്ലാതെയും ട്രാക്കുകൾ സുഗമമായി മാറുന്നതിനായി ‘കാൻഡഡ് ടേൺഔട്ടുകൾ’ (canted turnouts) ആണ് ഉപയോഗിക്കുന്നത്. ഉയർന്ന വേഗതയിൽ ട്രാക്ക് മാറുമ്പോഴുള്ള പെട്ടെന്നുള്ള ആഘാതങ്ങളും കമ്പനങ്ങളും യാത്രാ അസ്വസ്ഥതകളും കുറയ്ക്കുന്ന രീതിയിലാണ് ഈ സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിട്ടുള്ളത്.

പരമ്പരാഗത റെയിൽവേ ശൃംഖലകളിൽ ഒരു ട്രാക്ക് മറ്റൊന്നിലേക്ക് പിരിയുന്ന ഭാഗത്ത് സാധാരണയായി വളവുകളിൽ നൽകുന്നതുപോലെയുള്ള ബാങ്കിംഗ് (ചെരിവ്) ഉണ്ടാകാറില്ല. ഇതിലൂടെ കടന്നുപോകുമ്പോൾ ട്രാക്കിന്റെ ജ്യാമിതിയിൽ പെട്ടെന്ന് മാറ്റം വരികയും, ഉയർന്ന വേഗതയിൽ ഇത് വൻ ആഘാതങ്ങൾക്കും കമ്പനങ്ങൾക്കും യാത്രാ അസ്വസ്ഥതകൾക്കും കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ സാധാരണ തീവണ്ടികൾ ട്രാക്ക് മാറുമ്പോൾ വേഗത വളരെ കുറയ്ക്കേണ്ടി വരുന്നു. എന്നാൽ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാത പോലുള്ള ഹൈസ്പീഡ് ഇടനാഴികളിൽ ഇതിനായി വ്യത്യസ്തമായ സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തുന്നത്.

Stories you may like

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

‘സിന്ധു നദീജല കരാറിലെ ആർബിട്രേഷൻ കോടതി വിധി നിയമവിരുദ്ധം; പാകിസ്ഥാന്റെ നുണ പ്രചാരണങ്ങളെ തുറന്നുകാട്ടി ഇന്ത്യ

ട്രാക്ക് മാറുന്ന ഭാഗത്തും ട്രാക്കിന്റെ കാന്ത് അഥവാ ബാങ്കിംഗ് നിലനിർത്താൻ കാന്റഡ് ടേൺഔട്ടുകൾ സഹായിക്കുന്നു. സാധാരണ വളവുകളിൽ അകത്തെ റെയിലിനെ അപേക്ഷിച്ച് പുറത്തെ റെയിൽ ഉയർത്തിയിരിക്കും. ട്രെയിൻ വളവിലൂടെ പോകുമ്പോഴുണ്ടാകുന്ന ബലങ്ങളെ പ്രതിരോധിക്കാൻ ഈ ബാങ്കിംഗ് സഹായിക്കുന്നു. കാന്റഡ് ടേൺഔട്ട് ഉപയോഗിക്കുമ്പോൾ, ഉചിതമായ കാന്ത് നിലനിർത്തിക്കൊണ്ട് തന്നെ ട്രെയിനിന് ട്രാക്കുകൾക്കിടയിലൂടെ സുഗമമായി കടന്നുപോകാൻ സാധിക്കും. ഇത് ട്രെയിനിലും ചക്രങ്ങളിലും ഉണ്ടാകുന്ന പെട്ടെന്നുള്ള ആഘാതങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഉയർന്ന വേഗതയിലും സുഗമമായി ട്രാക്ക് മാറാൻ ഇത് സാധ്യമാക്കുന്നു.

ഒരു ട്രാക്കിൽ നിന്ന് മറ്റൊന്നിലേക്ക് ട്രെയിൻ മാറാൻ സഹായിക്കുന്ന റെയിൽവേ ട്രാക്കിന്റെ ഭാഗമാണ് ടേൺഔട്ട്. ഇതിനുള്ളിലെ ചലിക്കുന്ന ഘടകങ്ങളാണ് ട്രെയിനിനെ തിരഞ്ഞെടുത്ത റൂട്ടിലേക്ക് നയിക്കുന്നത്. ഈ ഘടകങ്ങളെ ചലിപ്പിക്കുകയും കൃത്യമായ സ്ഥാനത്ത് ലോക്ക് ചെയ്യുകയും ചെയ്യുന്ന സംവിധാനങ്ങളാണ് പോയിന്റ് മെഷീനുകൾ. ട്രെയിനുകൾക്ക് സുരക്ഷിതമായി ട്രാക്ക് മാറാൻ സഹായിക്കുന്ന സിഗ്നലിംഗ് സംവിധാനത്തിന്റെ നിർണ്ണായക ഭാഗമാണിത്. സാധാരണ സർവീസുകളെ അപേക്ഷിച്ച് ബുള്ളറ്റ് ട്രെയിനുകൾ വളരെ ഉയർന്ന വേഗതയിൽ സർവീസ് നടത്തുന്നതിനാൽ ഇത്തരം ഘടകങ്ങൾ കശനമായ എൻജിനീയറിങ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

മുംബൈ-അഹമ്മദാബാദ് ഇടനാഴി മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിലാണ് പ്രവർത്തിക്കുക എന്നതിനാൽ ട്രാക്ക് ജ്യാമിതിയും സ്വിച്ചിംഗ് സംവിധാനങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. കമ്പനങ്ങളും ആഘാതങ്ങളും കുറയ്ക്കുന്നതിന് പുറമെ, ഇത് ചക്രങ്ങളുടെയും റെയിലുകളുടെയും തേയ്മാനം കുറയ്ക്കാനും ഭാവിയിൽ പരിപാലന ചെലവ് ലാഭിക്കാനും സഹായിക്കും. ഇന്ത്യയുടെ ആദ്യ ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന നിരവധി പ്രത്യേക എൻജിനീയറിങ് സംവിധാനങ്ങളിൽ ഒന്നാണിത്.

Tags: India's 320 Kmph Bullet Train
Share
Tweet
Send
Share

Latest stories from this section

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

‘ഞങ്ങൾ കൊന്നില്ലായിരുന്നെങ്കിൽ അവർ ന്യൂയോർക്കിലോ ലണ്ടനിലോ എത്തുമായിരുന്നു’: ഭീകരരെ വളർത്തുന്നത് പാകിസ്താനാണെന്ന്  തുറന്നുസമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്!

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഇനി പൊലീസുകാർക്കും കിട്ടും ‘ഹാപ്പി സൺഡേ’: ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി, പിറന്നാളിനും വിവാഹവാർഷികത്തിനും സർപ്രൈസ് ലീവ്!

Latest News

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

‘സിന്ധു നദീജല കരാറിലെ ആർബിട്രേഷൻ കോടതി വിധി നിയമവിരുദ്ധം; പാകിസ്ഥാന്റെ നുണ പ്രചാരണങ്ങളെ തുറന്നുകാട്ടി ഇന്ത്യ

‘സിന്ധു നദീജല കരാറിലെ ആർബിട്രേഷൻ കോടതി വിധി നിയമവിരുദ്ധം; പാകിസ്ഥാന്റെ നുണ പ്രചാരണങ്ങളെ തുറന്നുകാട്ടി ഇന്ത്യ

‘320 കിലോമീറ്റർ വേഗതയിൽ സുഗമമായ യാത്ര; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ പുത്തൻ സാങ്കേതികവിദ്യ

‘320 കിലോമീറ്റർ വേഗതയിൽ സുഗമമായ യാത്ര; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ പുത്തൻ സാങ്കേതികവിദ്യ

ഐ.പി.എൽ മത്സരങ്ങളിൽ കോടികളുടെ ഒത്തുകളി; സി.എസ്.കെയുടെ പ്ലേയിംഗ് ഇലവൻ ചോർത്തി നൽകിയെന്ന വെളിപ്പെടുത്തലുമായി മുൻ രഞ്ജി താരം; നടന്നത് വമ്പൻ ചതി

ഐ.പി.എൽ മത്സരങ്ങളിൽ കോടികളുടെ ഒത്തുകളി; സി.എസ്.കെയുടെ പ്ലേയിംഗ് ഇലവൻ ചോർത്തി നൽകിയെന്ന വെളിപ്പെടുത്തലുമായി മുൻ രഞ്ജി താരം; നടന്നത് വമ്പൻ ചതി

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

‘ഞങ്ങൾ കൊന്നില്ലായിരുന്നെങ്കിൽ അവർ ന്യൂയോർക്കിലോ ലണ്ടനിലോ എത്തുമായിരുന്നു’: ഭീകരരെ വളർത്തുന്നത് പാകിസ്താനാണെന്ന്  തുറന്നുസമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്!

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഇനി പൊലീസുകാർക്കും കിട്ടും ‘ഹാപ്പി സൺഡേ’: ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി, പിറന്നാളിനും വിവാഹവാർഷികത്തിനും സർപ്രൈസ് ലീവ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies