കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ കേന്ദ്ര സർക്കാർ സംസ്കൃത ഭാഷാ വികസനത്തിനായി അനുവദിച്ചത് 643.84 കോടി.ഭാരതീയ ചരിത്രത്തിൽ നിസ്തുലമായ സ്ഥാനമുള്ള സംസ്കൃത ഭാഷയെ അന്യം നിന്നു പോകാതെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ നടപടി.
സംസ്കൃത പരിപോഷണത്തിന്റെ മേൽനോട്ടം വഹിക്കാൻ കേന്ദ്ര സർക്കാർ, ഡൽഹി ആസ്ഥാനമാക്കി രാഷ്ട്രീയ സംസ്കൃത സൻസ്ഥാന് രൂപം നൽകിയിരുന്നു. സംസ്കൃത ഭാഷാ പ്രചാരണത്തിന്റെ നിയന്ത്രണ കേന്ദ്രമായി ഇത് പ്രവർത്തിക്കും.ദ്രാവിഡ ഭാഷയായ തമിഴ് പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായി കേന്ദ്ര മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേന്ദ്ര ക്ലാസിക്കൽ തമിഴ് ഇൻസ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞ മൂന്നു വർഷമായി 23 കോടി രൂപയോളം കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്.
Discussion about this post