കൊല്ലം എസ്.എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തിരിമറി കേസിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എതിരായ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് സമർപ്പിച്ചു. മേധാവിയുടെ അന്തിമ അനുമതി ലഭിച്ചതിനു ശേഷമേ കുറ്റപത്രം നൽകണോ അതോ കൂടുതൽ അന്വേഷിക്കണോ എന്ന് തീരുമാനമെടുക്കൂ.
എസ്.എൻ കോളേജിലെ സുവർണജൂബിലി ഫണ്ട് തിരിമറി നടത്തിയെന്നാണ് വെള്ളാപ്പള്ളി നടേശനെതിരെയുള്ള ആരോപണം. തിരിമറി പുറത്തുവന്നപ്പോൾ, കോടതി നിർദേശപ്രകാരം 2004-ൽ ആരംഭിച്ച അന്വേഷണമാണ് എത്ര കാലത്തിനു ശേഷം അന്തിമഘട്ടത്തിൽ എത്തിയത്. അന്വേഷണം പൂർത്തിയായതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി ലഭിച്ചശേഷം തുടർ നടപടികൾ ഉണ്ടാവും.












