പരിസ്ഥിതി സംരക്ഷണത്തിനായി ഇന്ത്യയും നോർവേയും ഒത്തുചേർന്ന് പ്രവർത്തിക്കുമെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ.ഇതിനായി ഇരുരാജ്യങ്ങളും മറ്റു രാജ്യങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
നോർവേ പരിസ്ഥിതി മന്ത്രിയായ സ്വെയ്നങ് റോട്ടെവാറ്റനുമായി ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം .പരിസ്ഥിതി മലിനീകരണം തടയാനും സന്തുലനം ഉറപ്പുവരുത്താനും ദ്രുതഗതിയിൽ നടപടികളെടുക്കാൻ ഞങ്ങൾ സഖ്യകക്ഷികളായ രാഷ്ട്രങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തുമെന്ന് മന്ത്രി അറിയിച്ചത്.ഗുജറാത്തിൽ നടക്കുന്ന സിഒപി 13 സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രകാശ് ജാവദേക്കർ.
Discussion about this post