കൊറോണ ബാധ പടർന്നു പിടിച്ച കപ്പലിൽ, യാത്രക്കാർക്ക് 2000 ഐഫോണുകൾ എത്തിച്ച് ജപ്പാൻ സർക്കാർ. ജപ്പാനിലെ ആരോഗ്യമന്ത്രാലയവും, വാർത്താവിനിമയ മന്ത്രാലയവും സഹകരിച്ചാണ് ചികിത്സയുടെ സൗകര്യാർത്ഥം ആശയവിനിമയത്തിനുള്ള അപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത ഫോണുകൾ കപ്പലിലെ യാത്രക്കാർക്കെതിരെ നൽകിയിരിക്കുന്നത്. രോഗികൾക്ക് ഡോക്ടറോട് സംസാരിക്കാനും രോഗവിവരങ്ങൾ അറിയാനും, മരുന്നുകൾ ഓർഡർ ചെയ്യാനും, മാനസിക സമ്മർദ്ദമുണ്ടായാൽ മനഃശാസ്ത്രജ്ഞരുടെ സഹായം തേടാനുമെല്ലാം ഇതിൽ സൗകര്യങ്ങളുണ്ട്.
ജപ്പാനിലെ യോക്കഹാമ തീരത്ത്, കൊറോണ ബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് നങ്കൂരമിട്ടു കിടക്കുന്ന ഡയമണ്ട് പ്രിൻസ് എന്ന ആഡംബര കപ്പലിൽ, കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 355 ആയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.
Discussion about this post