ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ച അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കും. മുപ്പതിനാലാമത് സംസ്ഥാന രൂപീകരണ ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് അമിത് ഷാ അരുണാചല്‍പ്രദേശിൽ എത്തുന്നത്. സംസ്ഥാന രൂപീകരണ ദിനാഘോഷത്തിന്റെ ഭാഗമായി വ്യവസായം, റോഡ് എന്നീ മേഖലകളില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
പോലീസിന്റെ പുതിയ ആസ്ഥാനത്തിന്റെ ശിലാസ്ഥാപന ചടങ്ങും അമിത് ഷാ നിര്‍വ്വഹിക്കും. അരുണാചല്‍പ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ് പോളിസിയ്ക്ക് അദ്ദേഹം തുടക്കം കുറിയ്ക്കും. ഇതിന് പുറമേ ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് (ബിആര്‍ഒ) നിര്‍മ്മിക്കുന്ന ജോറം കൊളോറിയാങ് റോഡ് ഉദ്ഘാടനം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
അമിത് ഷായ്ക്കൊപ്പം കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവും ചടങ്ങില്‍ പങ്കെടുക്കും.
Discussion about this post