ഛത്രപതി ശിവജിയുടെ ജന്മസ്ഥലമായ ശിവ്നേരി കോട്ടയുടെ പുനരുദ്ധാരണത്തിന് ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ.ശിവ്നേരി കോട്ടയുടെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനുമായി 23 കോടി രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിൽ പൂനെയ്ക്ക് സമീപമാണ് ശിവ്നേരി കോട്ട സ്ഥിതി ചെയ്യുന്നത്.
ശിവജിയുടെ 390 -മത്തെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, ബുധനാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ധനകാര്യ മന്ത്രി കൂടിയായ പവാർ, പുരാവസ്തു ഗവേഷണ വകുപ്പും ചേർന്ന് ഇക്കാര്യത്തിൽ തുടർ നടപടികളെടുത്തു കൊണ്ടിരിക്കുകയാണെന്നും സൂചിപ്പിച്ചു.മോടിപിടിപ്പിക്കൽ മാത്രമല്ല, ഇതൊരു മ്യൂസിയമാക്കി മാറ്റാനാണ് സർക്കാരിന്റെ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








