ഏഷ്യൻ റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ വീണ്ടും സ്വർണം നേടി ഇന്ത്യ. വ്യാഴാഴ്ച നടന്ന വനിതകളുടെ 55 കിലോ മത്സരത്തിൽ മംഗോളിയയുടെ ഡുൽഗൂൺ ബോലോർമായേ തോൽപ്പിച്ച് ഇന്ത്യയുടെ ഗുസ്തി താരം പിങ്കി സ്വർണം നേടി.2-1 നാണ് പിങ്കി എതിരാളിയെ മലർത്തിയടിച്ചത്.
വനിതകളുടെ 59 കിലോ വിഭാഗത്തിൽ മംഗോളിയയുടെ തന്നെ ബാറ്റ്സെറ്റ്സെഗിനെ മലർത്തിയടിച്ച് സരിതയും സ്വർണം നേടിയത് ഇന്ത്യക്ക് ഇരട്ടിമധുരമായി.
Discussion about this post