നെയ്യാർഡാം കുന്നിലെ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം തഹസിൽദാരുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു. അന്നദാനം വച്ചു കൊണ്ടിരുന്ന ആഹാരസാധനങ്ങൾ പൂർത്തിയാക്കാൻ സമ്മതിക്കാതെ പോലീസിന്റെ നേതൃത്വത്തിൽ അടുപ്പിൽ നിന്ന് എടുത്ത് മാറ്റി വെപ്പിച്ചു. സർക്കാർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന അമ്പലമാണെന്നും പൂജ നടത്താൽ പറ്റില്ലെന്നും ആണ് പൊലീസ് സംഘം പറയുന്നത്.
സ്ഥലത്ത് നെടുമങ്ങാട് ഡിവൈഎസ്പിയുടെ കീഴിലുള്ള പോലീസ് സന്നാഹം മുഴുവൻ പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.
വിശ്വാസികളെ അമ്പലത്തിൽ നിന്ന് പുറത്താക്കി കയറു കെട്ടി. തുടർന്ന് പൊങ്കാല അർപ്പിക്കാൻ ആവാത്ത ഭക്തജനങ്ങൾ നാമ ജപം തുടരുകയാണ്.
സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
Discussion about this post