ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം. നിലവിൽ വിചാരണ നടക്കുന്ന ബലാത്സംഗക്കേസിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രീയാണ് ലൈംഗിക ആക്രമണം നടന്നുവെന്ന് കോടതിയിൽ മൊഴി നൽകിയത്. പഞ്ചാബിലെ ജലന്ധറിലും, ബിഹാറിലും, ബിഷപ്പ് ഫ്രാങ്കോയുടെ അധീനതയിലുള്ള മിഷനറീസ് ഓഫ് ജീസസിൽ ജോലി നോക്കിയിരുന്ന കന്യാസ്ത്രീയാണ് ആരോപണമുന്നയിച്ചിട്ടുള്ളത്. സ്ഥലം മാറി കണ്ണൂർ മഠത്തിലെത്തിയപ്പോൾ, മഠത്തിൽ വച്ച് ബിഷപ്പ് കടന്നു പിടിച്ചിട്ടുണ്ടെന്നും, വളരെ മോശമായി പെരുമാറിയെന്നും സാക്ഷി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ബിഷപ്പ് ഫ്രാങ്കോ തന്റെ ശരീരഭാഗങ്ങൾ കാണിക്കുകയും ഒരു കന്യാസ്ത്രീയായ തന്നോട് സ്വന്തം ശരീരഭാഗങ്ങൾ കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് കന്യാസ്ത്രീ മൊഴി നൽകിയത്. എന്നാൽ, ഈ കാര്യങ്ങൾ പരാതിയായി നൽകാൻ തനിക്ക് ധൈര്യം ഇല്ലെന്നും കന്യാസ്ത്രീ വെളിപ്പെടുത്തി.ഫ്രാങ്കോയെ പേടിച്ചാണ് കന്യാസ്ത്രീ പരാതി നൽകാൻ തയ്യാറാകാത്തത് എന്നാണ് സൂചന.
Discussion about this post