ഹിന്ദുക്കളുടെ ക്ഷമയെ ബലഹീനതയായി തെറ്റിദ്ധരിക്കേണ്ടയെന്ന് എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താന് ശക്തമായ മുന്നറിയിപ്പു നൽകി ദേവേന്ദ്ര ഫഡ്നാവിസ്.ഇന്ത്യയിലെ നൂറു കോടി ഹിന്ദുക്കളെ നേരിടാൻ 15 കോടി മുസ്ലിംങ്ങൾ മതിയാകുമെന്ന് എ.ഐ.എം.ഐ.എം ദേശീയ വക്താവായ വാരിസ് പത്താൻ പ്രകോപനപരമായ പ്രസ്താവന നടത്തിയതിന് പിന്നാലെയാണിത്.
വാരിസ് പത്താന്റെ ഈ പരാമർശത്തെ ശക്തമായി അപലപിച്ച ദേവേന്ദ്ര ഫഡ്നാവിസ്, വാരിസ് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു.മാപ്പ് പറയാത്ത പക്ഷം, സംസ്ഥാന സർക്കാർ വാരിസ് പത്താന്റെ നേരെ നിയമ നടപടിയെടുക്കണമെന്നും ഫഡ്നാവിസ് ആവശ്യപ്പെട്ടു. നൂറു കോടി ഹിന്ദുക്കൾ ഇന്ത്യയിൽ താമസിക്കുന്നതിനാലാണ് ഇവിടെ ന്യൂനപക്ഷങ്ങൾക്ക് ഇത്രയും സ്വാതന്ത്ര്യമെന്നും, ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് ഇതുപോലൊരു പരാമർശം നടത്താൻ ആരും ധൈര്യപ്പെടില്ലെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
Discussion about this post