യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ശുഹൈബിനെ വധിച്ച കേസിലെ പ്രതിയുടെ സഹോദരിക്ക്, കോൺഗ്രസ് ഭരിക്കുന്ന ആശുപത്രിയിൽ ജോലി നൽകിയത് വിവാദമാകുന്നു.കോൺഗ്രസ്സ് ഭാരവാഹിയായ മമ്പറം ദിവാകരൻ പ്രസിഡന്റായ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ നഴ്സായി ജോലി കിട്ടിയത്, ശുഹൈബ് വധക്കേസിലെ നാലാം പ്രതിയുടെ സഹോദരിയ്ക്കാണ്.
ഈ നടപടിയിൽ കോൺഗ്രസ് പ്രവർത്തകർ തന്നെ വൻ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസിൽത്തന്നെയുള്ള ഒരുന്നതന്റെ ശുപാർശയിലാണ് ജോലി നൽകിയിരിക്കുന്നത് എന്നാണ് വിശദീകരണം.ആരായാലും ശരി, ശുഹൈബിന്റെ ആത്മാവു പോലും ക്ഷമിക്കാത്ത കാര്യമാണ് കോൺഗ്രസ് നേതൃത്വം ചെയ്തത് എന്നാണ് പ്രവർത്തകരുടെ നിലപാട്. ജോലി നൽകിയ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് കണ്ണൂർ കോൺഗ്രസ് ജില്ലാതല ഭാരവാഹികൾ അറിയിച്ചു.സംഭവത്തിൽ, ജില്ലാ കോൺഗ്രസ് നേതൃത്വം മാപ്പുപറഞ്ഞുവെന്ന് ശുഹൈബിന്റെ പിതാവ് വെളിപ്പെടുത്തി.
Discussion about this post