ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റാന്‍ സുപ്രിം കോടതി ശുപാര്‍ശ ചെയ്തത് ഈ മാസം 19നെന്ന വാര്‍ത്ത പുറത്ത് വന്നതോടെ സ്ഥലം മാറ്റം വിവാദമാക്കാനുള്ള നീക്കം പൊളിഞ്ഞു. ഇതിന് പുറമെ ജസ്റ്റിസ് മുരളീധറിന്റെ സമ്മത പ്രകാരമാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കേന്ദ്ര നിയമമന്ത്രിയും വ്യക്തമാക്കി.
ഫെബ്രുവരി 19ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായ മുരളീധറിനെ പഞ്ചാബ് ഹരിയാന ജഡ്ജിയായി സ്ഥലം മാറ്റാന്‍ സുപ്രിം കോടതി ശുപാര്‍ശ നല്‍കുകയായിരുന്നു. കര്‍ണാടക ഹൈക്കോടതി ജഡ്ജിയായിരുന്ന രവി മാലിമതിനെ ഉത്തരാഖണ്ഡ് ഹൈക്കോടതി ജഡ്ജിയായി സ്ഥലം മാറ്റാനും അതേ തിയതിയില്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു.
ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റാന്‍ കഴിഞ്ഞ 12നു കൊളിജീയം ശുപാര്‍ശ ചെയ്തിരുന്നതാണ്.2018ലും 19ലും മുരളീധറിന്റെ സ്ഥലം മാറ്റം കൊളീജിയം ചര്‍ച്ച ചെയ്തിരുന്നു.
ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ ആണ് പുറപ്പെടുവിക്കേണ്ടത്. അതാണ് കഴിഞ്ഞ ദിവസം നടന്നത്. ഡല്‍ഹി കലാപക്കേസില്‍ പോലിസിനെ വിമര്‍ശിച്ചതിനാല്‍ കേന്ദ്രസര്‍ക്കാര്‍ മുരധീധറിനെ അടിയന്തിരമായി സ്ഥലം മാറ്റി എന്ന നിലയില്‍ ഇതിനെ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിലയിരുത്തല്‍.
ചീഫ് ജസ്റ്റിസ് നന്ദരജോഗ് വിരമിച്ചുകഴിഞ്ഞാല്‍ ജസ്റ്റിസ് മുരളീധറിനെ ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ അറിയിച്ചു. മുരളീധറിന്റെ മാതാവ് ഡല്‍ഹി ചീഫ് ജസ്റ്റിസായിരുന്നു. ഇത് മൂല്ം അദ്ദേഹത്തെ ഡല്‍ഹി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ ചട്ടം അനുവദിക്കില്ല. ഇത് കൊണ്ടു കൂടിയാണ് പഞ്ചാബ്-ഹരിയാന കോടതിയിലേക്ക് സ്ഥലം മാറ്റിയതെന്നാണ് മറ്റൊരു വിലയിരുത്തല്‍.
ജസ്റ്റിസ് മുരളീധറിനു പുറമെ, ജസ്റ്റിസ് മൊറെ, ജസ്റ്റിസ് മളീമഠ് എന്നിവരെ സ്ഥലംമാറ്റുന്നതിനുള്ള ഉത്തരവും ഇറങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി 11നുശേഷമാണ് ഉത്തരവുകളുണ്ടായത്.
Discussion about this post